മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എക്സോട്ടിക് ബസ് ഇന്ന് സാന്ത്വന യാത്ര നടത്തും

എക്സോട്ടിക് ബസ് ഇന്ന് സാന്ത്വന യാത്ര നടത്തും

കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി എക്സോട്ടിക് ബസ് ഇന്ന് സാന്ത്വന യാത്ര നടത്തും.

പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട- കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര ആരംഭിക്കും. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഫ്‌ളാഗ് ഓഫ് ചെയ്യും.

സുലത ആറ് മാസം മുമ്പും വിനോദൻ കഴിഞ്ഞ എട്ടിനുമാണ് കാൻസർ ബാധിച്ച് മരണപ്പെട്ടത്. മകളും രണ്ട് ആൺകുട്ടികളും വിനോദിന്റെ പ്രായമായ അമ്മ എ.വി നാരായണിക്ക് ഒപ്പമാണ് ഇപ്പോൾ താമസിച്ചു വരുന്നത്. മൂന്ന് പേരും വിദ്യാർത്ഥികളാണ്. ഈ നിർധന കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെയില്ല.

വിനോദിന്റെ ചികിത്സാർത്ഥം ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ നിലനിൽക്കുകയാണ്. കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയുന്ന നാട്ടുകാർ മുൻകൈയെടുത്ത് കടബാധ്യത തീർത്ത് ഇവരെ സംരക്ഷിക്കുന്നതിനായി എ.വി വിനോദൻ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കെ.വി സുമേഷ് എം.എൽ.എ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പഞ്ചായത്ത് മെമ്പർ കെ.വി സൽമത്ത് എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയുടെ ചെയർമാൻ എൻ.ഇ ഭാസ്കര മാരാറും കൺവീനർ ടി രാമകൃഷ്ണനും ട്രഷറർ പി.പി സത്യനാഥനുമാണ്.



0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്