മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ദസറ നാളെ മുതൽ; കണ്ണൂർ നഗരത്തിൽ മേയറുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് നടത്തി

കണ്ണൂർ ദസറ നാളെ മുതൽ; കണ്ണൂർ നഗരത്തിൽ മേയറുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് നടത്തി

നാളെ മുതൽ ആരംഭിക്കുന്ന കണ്ണൂർ ദസറയുടെ ഭാഗമായി  'കളറാക്കാം ദസറ ക്‌ളീനാക്കാം കണ്ണൂർ' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ മെഗാ ക്ലീനിങ് സംഘടിപ്പിച്ചു.

കോർപ്പറേഷൻ കൗൺസിലർമാറും ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഹരിത കർമ്മ സേനാംഗങ്ങളും ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചിന്മയ വിദ്യാലയ  എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും സംഘാടകസമിതി ഭാരവാഹികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ 200ൽ അധികം പേർ ശുചീകരണത്തിന്റെ ഭാഗമായി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്