തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ വിനോദ വിജ്ഞാന സാംസ്കാരിക പരിപാടികളുടെ സമന്വയം 'ഹാപ്പിനസ് ഫെസ്റ്റിവൽ' ഒരുങ്ങുകയാണ്.
ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ലോഗോ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലിക്ക് നൽകി പ്രകാശനം ചെയ്തു.
2022 ഡിസംബർ 21 മുതൽ 31 വരെ നീളുന്ന ഫെസ്റ്റിൽ എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്രമേള, പ്രശസ്ത മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, നാടകോത്സവം, ഫ്ലവർ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, പുസ്തകോത്സവം, കലാകായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ഫോക് കലാപ്രകടനങ്ങൾ, ക്ലാസിക്കൽ നൃത്തം, കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക സമ്മേളനം, മെഗാ മെഡിക്കൽ തുടങ്ങി ഫെസ്റ്റിന്റെ എല്ലാ ദിവസവും മെഗാ ഇവന്റുകൾ സംഘടിപ്പിക്കും.
ഹാപ്പിനസ് ഫെസ്റ്റിനോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പുകൾ, ഫിറ്റ്നസ്, ന്യൂട്രീഷൻ ക്യാമ്പുകൾ, വേൾഡ് കപ്പ് ഇൻ ബിഗ് സ്ക്രീൻ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.
Post a Comment