ജനുവരിയിൽ കണ്ണൂരിൽ വച്ച് നടക്കുന്ന ലൈബ്രറി കോൺഗ്രസിലേക്ക് ജനപ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് ഹാളിൽ കെ കെ റിഷ്നയുടെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. പഞ്ചായത്തംഗങ്ങളുടെ രജിസ്ട്രേഷൻ ഫീസ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന കൈമാറി. കെ പി രമണി, പി പി റെജി, എ ടി രാമചന്ദ്രൻ , എൻ വി ശ്രീജിനി, ടി ജെ അരുൺ, എം സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു. പി കെ വിജയൻ സ്വാഗതവും പി ബാലൻ നന്ദിയും പറഞ്ഞു.
Post a Comment