മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ

തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ

തളിപ്പറമ്പ് സൌത്ത് സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

ഇതിനായുള്ള ശാസ്ത്രോത്സവ സംഘടക സമിതി രൂപീകരണ യോഗം ഇന്ന് കമ്പിൽ സ്കൂളിൽ വച്ച് നടന്നു. സംഘാടക സമിതി രൂപീകരണ യോഗം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ ശാസ്ത്രോത്സവ വിശദീകരണം നടത്തി.

തുടർന്ന് 201 അംഗ സംഘാടന സമിതിയും രൂപീകരിച്ചു. ജനറൽ കൺവീനറായി പ്രിൻസിപ്പൽ കെ രാജേഷ് മാസ്റ്ററെയും, ജോയിന്റ് കൺവീനറായി ഹെഡ്മിസ്ട്രസ് സുധർമ ടീച്ചറെയും, ട്രഷററായി തളിപ്പറമ്പ് എ ഇ ഒ സുധാകരൻ ചന്ദ്രത്തിനെയും തിരഞ്ഞെടുത്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പി വി വത്സൻ മാസ്റ്ററെയും, ഫിനാൻസ് കമ്മിറ്റി ചെയർമാനായി എൽ നിസ്സാറിനെയും യോഗം തെരഞ്ഞെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ എം, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ എൽ.നിസാർ, പ്രിൻസിപ്പൽമാരായ പത്മനാഭൻ മാസ്റ്റർ,ശശിധരൻ മാസ്റ്റർ, സുനിൽ മാസ്റ്റർ, പവിത്രൻ മാസ്റ്റർ, ഫോറം കൺവീനർ വിനോദൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു

കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ബജറ്റ് അവതരണം നടത്തി. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ രാജേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഹരീഷ് വി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്