നണിയൂരിലെ പരേതനായ ഇരിങ്ങാടൻ കണ്ണൻ നായരുടെ സ്മരണക്ക് മക്കൾ IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വീൽ ചെയർ സംഭാവന ചെയ്തു. മക്കളായ പദ്മാവതി, ചന്ദ്രൻ, സരസ്വതി (ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി)എന്നിവരിൽ നിന്ന് IRPC മയ്യിൽ സോണൽ കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്രയും കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ PP കുഞ്ഞിരാമനും ഏറ്റു വാങ്ങി. CPI (M) കൊളച്ചേരി ലോക്കൽ സെകട്ടറി കെ രാമകൃഷ്ണൻ നണിയൂർ നോർത്ത് ബ്രാഞ്ച് സെകട്ടറി പി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment