കാഞ്ഞിരോട്: പുറവൂർ ശ്രീ ലക്ഷ്മിനരസിംഹസ്വാമീ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുറവൂർ എ. എൽ.പി സ്കൂളിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ. അനീഷ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ
സി. ശ്രീധരൻനമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അഷ്‌റഫ് കാഞ്ഞിരോട്, പി. ദിലീപ് കുമാർ, കെ. വി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ എത്തിച്ചേർന്ന് നേത്രപരിശോധന നടത്തി.
Post a Comment