മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കെ.ടി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം കല്ലായിക്ക് സമര്‍പ്പിച്ചു

കെ.ടി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം കല്ലായിക്ക് സമര്‍പ്പിച്ചു

രാഷ്ട്രീയ പ്രവര്‍ത്തകര്‍ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍കൂടി ആയിരിക്കണം: സാദിഖലി തങ്ങള്‍

കണ്ണാടിപ്പറമ്പ്: ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മികച്ച സാമൂഹിക പ്രവര്‍ത്തകന്‍കൂടി ആയിരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കെ.ടി അബ്ദുല്ല ഹാജിയെ പോലുള്ളവര്‍ അത്തരത്തില്‍ പ്രവര്‍ത്തനം നടത്തിയവരാണെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടി. പാറപ്പുറം ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് കെ.ടി അബ്ദുല്ല ഹാജി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്ക് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.

വര്‍ഗീയഛായ തൊട്ടുതീണ്ടാത്ത സംഘടനയാണ് മുസ്‌ലിംലീഗ്. അത് സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. വര്‍ഗീയതയുടെ തീപ്പൊരി ഉണ്ടായാല്‍ പോലും അണക്കാന്‍ ജാഗ്രതയോടെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗെന്നും തങ്ങള്‍ പറഞ്ഞു.

ചടങ്ങില്‍ സി ആലിക്കുഞ്ഞി അധ്യക്ഷനായി. ജൂറി ചെയര്‍മാന്‍ അഡ്വ.പി.വി സൈനുദ്ദീന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണവും അബ്ദുറഹ്‌മാന്‍ കല്ലായി മറുപടി പ്രസംഗവും നടത്തി. അഡ്വ.അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, അന്‍സാരി തില്ലങ്കേരി, പി.പി ജമാല്‍, കെ.വി ഹാരിസ്, ബി.കെ അഹമ്മദ്, പി.വി അബ്ദുല്ല മാസ്റ്റര്‍, കബീര്‍ കണ്ണാടിപ്പറമ്പ്, എം.വി ഹുസൈന്‍, സി കുഞ്ഞഹമ്മദ് ഹാജി, കെ.എന്‍ മുസ്തഫ, എ.ടി മഹമൂദ് ഹാജി, റംസീന റഊഫ്, ടി റഷീദ, മുഹമ്മദലി ആറാംപീടിക, സാജിദ പുലൂപ്പി, പി.സി മുഹമ്മദ്, കെ.വി നിയാസ്, അജിനാസ് പാറപ്പുറം, കെ.വി ഷുഹൈബ്, കെ.സി ഷക്കീല്‍, സി.എന്‍ മുനവ്വല്‍, കെ.പി തന്‍വീര്‍, കെ.പി അലി, കെ.അഷ്‌റഫ് സംസാരിച്ചു. അഷ്‌കര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും സി.പി അബ്ദുല്ല നന്ദിയും പറഞ്ഞു.

കെ.ടി അബ്ദുല്ല ഹാജി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്‌മാന്‍ കല്ലായിക്ക് സമര്‍പ്പിക്കുന്നു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്