മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി പറമ്പിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്

കൊളച്ചേരി പറമ്പിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്


സ്കൂൾ വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ. കൊളച്ചേരി പറമ്പിലെ ഷാരോണിന് ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്. വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് കടിയേറ്റത്.

ഉടൻ തന്നെ ബന്ധുകളും നാട്ടുകാരും ചേർന്ന് ഷാരോണിനെ കണ്ണൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ്.

നാടിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി വ്യാപകമാണ്. ഇവയിൽ ഭ്രാന്തൻ നായകളും ഏറെയാണ്. വിദ്യാർത്ഥികൾക്ക് സമാധാനമായ സ്കൂളിൽ എത്താൻ പോലും സാധിക്കാത്ത സ്ഥിതിയാണ് വിവിധയിടങ്ങളിൽ നായകൾ കൂട്ടമായി വന്ന് യാത്രക്കാരെ അക്രമിക്കുന്ന സ്ഥിതിയും  ഉണ്ട്. അധികൃതർ ഈ വിഷയത്തിൽ ജാഗ്രത കാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്