മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദക്ഷിണാമൂർത്തി മാസ്റ്റർ അനുസ്മരണം; കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു

ദക്ഷിണാമൂർത്തി മാസ്റ്റർ അനുസ്മരണം; കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു

കണ്ണൂർ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ രൂപികരിക്കുന്നതിന് തുടക്കം കുറിക്കുകയും ക്ഷേത്ര ജീവനക്കാരെ സംഘടിപ്പിക്കാൻ രംഗത്തിറങ്ങുകയും ചെയ്ത വിവി ദക്ഷിണാ മൂർത്തി മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനം യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനകളും അനുസ്മരണ ചടങ്ങുകളും നടന്നു. ജില്ലാതല അനുസ്മരണ പരിപാടി എം.സി.ഹരിദാസൻ്റെ അധ്യക്ഷതയിൽ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. ടെമ്പിൾ കോഡിനേഷൻ ജില്ലാ കൺവീനർ ടി.കെ.സുധി, മോഹനചന്ദ്രൻ, പ്രകാശൻ പള്ളികുന്ന്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും ദാമോദരൻ പയ്യന്നൂർ നന്ദിയും പറഞ്ഞു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്