മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓൺലൈൻ വായ്‌പ തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

ഓൺലൈൻ വായ്‌പ തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

തിരുവനന്തപുരം : ഓൺലൈൻ വായ്‌പ തട്ടിപ്പുകേസുകളിൽ പൊലീസ്‌ ശക്തമായ നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്താൻ 19 സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നു.

പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഹൈടെക് എൻക്വയറി സെല്ലും പൊലീസ് ആസ്ഥാനത്തുണ്ട്‌. തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ പൊലീസിന്റെ സോഷ്യൽ മീഡിയ സെൽ, ജനമൈത്രി സുരക്ഷാപദ്ധതി എന്നിവയിലൂടെ ബോധവൽക്കരണവും നടത്തുന്നു. ഓൺലൈൻ ആപ്പുകൾ വഴി വായ്‌പ എടുത്ത് ചതിക്കുഴിയിൽപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും മണി ലെൻഡേഴ്‌സ് ആക്ടിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്നാണ്‌ സൂചന. മണി ലെൻഡിങ്‌ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരം ശേഖരിക്കും. തുടർന്ന്‌ 30 ശതമാനത്തോളം തുക പ്രോസസിങ്‌ ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുക വായ്പയായി നൽകും. തിരിച്ചടവിൽ വീഴ്ച വന്നാൽ നിരന്തരം ഭീഷണിപ്പെടുത്തി മാനസിക സമ്മർദത്തിലാക്കുന്നു–വി. ജോയിയുടെ സബ്‌മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്