നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേഷൻ കമ്മിറ്റി യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ ഓൺലൈൻ അഫിലിയേഷൻ നടത്തിയ ക്ലബ്ബുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രസിഡണ്ട് നിർവ്വഹിച്ചു.
സെപ്തംബർ ആദ്യ വാരം പഞ്ചായത്ത് തലത്തിൽ ബഹുജന പങ്കാളിത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ചും യുവജനങ്ങളുടെ ഗ്രാമ സഭ പങ്കാളിത്തത്തെക്കുറിച്ചും യുവജന ക്ഷേമ ബോർഡിന്റെ നേതൃത്ത്വത്തിൽ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനെക്കുറിച്ചും യോഗം ചലച്ചിത്ര ചെയ്തു.
യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി സ്വാഗതം പറഞ്ഞ യോഗത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുപത് പേർ പങ്കെടുത്തു. യോഗം 6 മണിക്ക് അവസാനിച്ചു.
Post a Comment