മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഡിആര്‍ഐ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് 1183 ഗ്രാം സ്വര്‍ണം പിടികൂടിയത്.
61.10 ലക്ഷം വിപണിമൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിത്. കാസര്‍കോട് ബേക്കല്‍ സ്വദേശി ഹനീഫ കുന്ദന്‍ ഗോളി മമ്മുവാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയത്. സ്വര്‍ണ്ണ സംയുക്ത പേസ്റ്റ് അടങ്ങിയ 4 പാക്കറ്റുകളാണ് കണ്ടെത്തിയത്. അബുദാബിയില്‍ നിന്നുള്ള ഫ്‌ലൈറ്റിലാണ് ഇയാള്‍ എത്തിയത്.ഭാരവാഹികള്‍ പങ്കെടുത്തവർ:
അസിസ്റ്റന്‍്‌റ് കമ്മീഷണര്‍ ഇ.വി.ശിവരാമന്‍, സൂപ്രണ്ടുമാരായ എന്‍.സി.പ്രശാന്ത്, ബിന്ദു.കെ.
ഇന്‍സ്‌പെക്ടര്‍മാരായ നിവേദിത, ജിനേഷ്, രാജീവ്.വി, രാംലാല്‍ ഓഫീസ് അസിസ്റ്റന്റ്: ലിനീഷ്.പി.വി , പ്രീഷ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Post a Comment