മയ്യിൽ വെജ്കോ പൊന്നോണം ഫെസ്റ്റിന്റെ ഭാഗമായുള്ള നറുക്കെടുപ്പിന്റെ കൂപ്പൺ വിതരണോദ്ഘാടനം മയ്യിൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ഇ. എം.സുരേഷ് ബാബു നിർവഹിച്ച് പവർ ക്രിക്കറ്റ് ക്ലബ് ചെയർമാൻ ബാബു പണ്ണേരി കൂപ്പൺ ഏറ്റുവാങ്ങി. വെജ്കോ മയ്യിൽ ബ്രാഞ്ച് മാനേജർ കെ.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൂപ്പൺ നറുക്കെടുപ്പിലെ ഒരു പവൻ സ്വർണം ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാന പദ്ധതിയും വിഷരഹിത ഭക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ചടങ്ങിൽ എം.കെ.നിജു, അനിൽ രാജ് എന്നിവർ സംസാരിച്ചു.
Post a Comment