കണ്ണൂർ: നിക്ഷാനിലെ ഓണസമ്മാന പദ്ധതിയായ 'മഹാ ഓണം മഹാ ഓഫറിന്' ഉപഭോക്താക്കളുടെയിടയിൽ മികച്ച പ്രതികരണം. എല്ലാ ഗൃഹോപകരണങ്ങൾക്കും നാളിതുവരെകാണാത്ത ഓഫറുകളും അതിഗംഭീരമായ സമ്മാനങ്ങളുമാണ് 'മഹാ ഓണം മഹാ ഓഫറി'ലൂടെ നിക് ഷാൻ അവതരിപ്പിക്കുന്നത് . ഒരു മഹീന്ദ്ര എക്സ്യുവി 700 ആണ് ബമ്പർ സമ്മാനം. രണ്ടാം സമ്മാനമായി 12 പേർക്ക് ഏഥർ ഇലക്ട്രിക്ക് സ്കൂട്ടറും മൂന്നാം സമ്മാനമായി 100 പേർക്ക് സ്മാർട്ട് ഫോണുകളുമാണ് ഒരുക്കിയിരിക്കുന്നത്.
'മഹാ ഓണം മഹാ ഓഫറി'ന് പുറമെ പ്രമുഖ കമ്പനികൾ നൽകുന്ന സമ്മാനങ്ങളും ഓഫറുകളും ഉപഭോക്താക്കൾക്കായി നിക് ഷാൻ നൽകുന്നു. അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫർ, എക്സറ്റൻഡഡ് വാറന്റി, ക്യാഷ്ബാക്ക് തുടങ്ങിയവയൊക്കെ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഈ ഓണത്തിന് ഓരോ ഉപഭോക്താവിനും അവർ ആഗ്രഹിക്കുന്ന ഗൃഹോപകരണങ്ങൾ സ്വന്തമാക്കുവാൻ അനുയോജ്യമായ ഇഎംഐ സൗകര്യമാണ് നിക് ഷാൻ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എംഎംവി മൊയ്തു അറിയിച്ചു. ഈയൊരു ലക്ഷ്യത്തോടെ തന്നെയാണ് പ്രമുഖ ഫിനാൻസ് സ്ഥാപനങ്ങളുമായി കൈകോർത്ത്കൊണ്ട് സീറോ പ്രോസസിങ് ഫീയോടു കൂടിയ നോ കോസ്റ്റ് ഇഎംഐ സ്കീം നിക് ഷാൻ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ തിരിച്ചടവ് കാലാവധിയുള്ള പലിശരഹിത തവണവ്യവസ്ഥയിലൂടെ ഉപഭോക്താവിന് ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
'മഹാ ഓണം മഹാ ഓഫറി'ന്റെ ഭാഗമായി എല്ലാ ഗൃഹോപകരണങ്ങൾക്കും ഗാഡ്ജെറ്റുകൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവും ഓഫറുകളുമാണ് നിക് ഷാൻ അവതരിപ്പിക്കുന്നത്. ഇത്തവണ പുതിയ വലിയ നിക് ഷാനിൽ ലൈറ്റിങ്, മോഡുലാർ കിച്ചൻ, ഹോം ജിം, മാട്രസ് വിഭാഗങ്ങളിലും അത്യാകർഷകമായ സെലെക്ഷനും ഓഫറുകളുമുണ്ട്. ഗൃഹപ്രവേശം പോലുള്ള വിശേഷാവസരങ്ങളിൽ ബൾക്ക് പർച്ചേസ് ചെയ്യുമ്പോൾ പ്രത്യേക ഡിസ്കൗണ്ടും ഉപഭോക്താക്കൾക്കായി നിക് ഷാൻ നൽകുന്നു.
ഓഫറുകളെക്കുറിച്ചു കൂടുതലറിയുവാനായി വിളിക്കുക: +918848485357
Follow us on:
Facebook: www.facebook.com/NikshanElectronicsindia
Instagram: www.instagram.com/nikshanelectronics
📍 Nikshan Electronics
Bank Road - Kannur, Kerala
Post a Comment