കണ്ണൂർ: പോക്സോ കേസിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ കടാങ്കോട് സ്വദേശി ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാർഥിയെ മതസ്ഥാപനത്തിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.
Post a Comment