ഓണം സ്പെഷ്യൽ ഡ്രൈവ്; 125 ലിറ്റർ വാഷുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്, പന്നിയൂർ പൂമംഗലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചവനപ്പുഴ മീത്തൽ തോട്ടിൻ കരയിൽ വെച്ച് നാല് ബാരലുകളിലായി 125 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് മനോജ്.സി (വയസ്സ് 45/22) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി സിവിൽ എക്സൈസ് ഓഫീസർമാരായ
വിനേഷ് ടി.വി, വിനീഷ്.കെ ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.
Post a Comment