|
Photo send by Anil vismaya |
|
Photo send by Anil vismaya |
കമ്പിൽ മാപ്പിള ഹൈസ്കൂൾ SSLC ബാച്ച് 1989-90 വാട്സാപ്പ് കൂട്ടായ്മയായ തിരികെ '90 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കമ്പിൽ മാപ്പിള ഹൈസ്കൂൾ SSLC ബാച്ച് 1989-90 വാട്സാപ്പ് കൂട്ടായ്മയായ തിരികെ '90 SSLC, PLUS 2, DEGREE തലങ്ങളിൽ ഈ അധ്യയന വർഷം ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് അനുമോദന ചടങ്ങ് നടത്തി ഉപഹാരം നൽകി. കെ എം ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കെ ടി ബഷീർ സ്വാഗതം പറയുകയും കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നിസാർ എൽ (വാർഡ് മെമ്പർ), ശ്രീധരൻ സംഘമിത്ര, പ്രീത സി കെ എന്നിവർ ആശംസ അർപ്പിച്ചു. Dr AP RASHID മോട്ടിവേഷൻ ക്ലാസ്സും തുടർന്ന് കലാപരിപാടികളും അരങ്ങേറി. വി വി ഉദീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു
Post a Comment