നാറാത്ത്: നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനക്കെതിരേ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നാറാത്ത് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി
രാവിലെ 10.30 നു കണ്ണാടിപ്പറമ്പ് തെരുവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ പോലീസ് തടഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് മാർച്ച് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് രോഗികളെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന ഇനിയും തുടരുകയാണെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബഷീർ കണ്ണാടിപ്പറമ്പ് മുന്നറിയിപ്പ് നൽകി. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന നാറാത്ത് കുടുംബാരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ രോഗികളെ ദുരിതത്തിൽ ആക്കുകയാണ് , ജനവിരുദ്ധ നിലപാട് തിരുത്തുന്നത് വരെ ശക്തമായ സമരവുമായി പാർട്ടി മുന്നിൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ഫാര്‍മസിയിലും ലാബിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, മരുന്ന് ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത് . SDPi ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ, സെക്രട്ടറി അനസ്, വൈസ് പ്രസിഡന്റ് സി ജവാദ് എന്നിവർ സംസാരിച്ചു.
Post a Comment