തളിപ്പറമ്പ്: ചിറവക്ക് സ്വദേശിയെ കാണാതായി, ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി.ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍പിള്ളയെയാണ്(64) കാണാതായത്.
മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു.
29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്. കുടുംബസ്വത്തില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട ഷെയര്‍ മൂത്ത സഹോദരന്റെ ഭാര്യയും മക്കളും തരുന്നില്ലെന്നും ഇവര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നും കത്തെഴുതിവെച്ചാണ് വിജയന്‍പിള്ള വീട്ടില്‍ നിന്നും പോയതെന്നാണ് പരാതി. മൊബൈല്‍ഫോണും വീട്ടില്‍ ഉപേക്ഷിച്ച നിലയിലാണ്. തളിപ്പറമ്പിലെ പ്രമുഖ പപ്പടവ്യാപാരിയായിരുന്ന പരേതനായ പി.വി.നാരായണപിള്ളയുടെ മകനാണ് കാണാതായ വിജയന്‍പിള്ള.
Post a Comment