മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള സ്റ്റേറ്റ് പട്ടിക ജനസമാജം കുറ്റ്യാട്ടൂര്‍ കോളനി റോഡ് യൂണിറ്റ് കമ്മിറ്റി സത്യപ്രതിജ്ഞ ചടങ്ങും അംഗത്വ സ്വീകരണവും നടന്നു.

കേരള സ്റ്റേറ്റ് പട്ടിക ജനസമാജം കുറ്റ്യാട്ടൂര്‍ കോളനി റോഡ് യൂണിറ്റ് കമ്മിറ്റി സത്യപ്രതിജ്ഞ ചടങ്ങും അംഗത്വ സ്വീകരണവും നടന്നു.

കേരള സ്റ്റേറ്റ് പട്ടിക ജനസമാജം കുറ്റ്യാട്ടൂര്‍ കോളനി റോഡ് യൂണിറ്റ് കമ്മിറ്റി സത്യപ്രതിജ്ഞ ചടങ്ങും അംഗത്വ സ്വീകരണവും നടന്നു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് റീഡിങ് റൂം ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ഒ.സുജിത്ത് അധ്യക്ഷത വഹിച്ചു. KPJS സംസ്ഥാന പ്രസിഡന്റ് രാജുരാമന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുരേഷ് മരക്കാര്‍കണ്ടി, കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.എം.മധു, സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപി കട്ടിപ്പാറ, മഹിള സമാജം സംസ്ഥാന സെക്രട്ടറി എം.ആര്‍.പുഷ്പ, കെ.സജീവന്‍, കെ.വിനോദ് , പി.സുലോചന, ഒ.പ്രസൂണ്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പതാകയുയര്‍ത്തി. ചടങ്ങില്‍ വച്ച് എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്