തളിപ്പറമ്പ്: വയോധികയായ മാതാവിനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മകനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂർ പൊക്കുണ്ടിലെ കണ്ടൻ വീട്ടിൽ കാർത്ത്യായനി (74) യുടെ പരാതിയിലാണ് മൂന്നാമത്തെ മകനായ മനോജിനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 28ന് വൈകുന്നേരം 3.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇളയ മകനൊടോപ്പം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ മനോജ് മാതാവിനെ മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ഇടത് ചെവിക്ക് കൈ കൊണ്ട് കുത്തി പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സഹോദര ഭാര്യയെ ചീത്ത വിളിച്ചതായും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment