കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എസ് എസ് എൽ സി - പ്ലസ് ടു _ ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ്റെ അധ്യക്ഷതയിൽ ചേർന്ന എഴാം വാർഡ് ഗ്രാമസഭയിൽ വെച്ച് അനുമോദിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.ബാലകൃഷ്ണൻ, പത്താം വാർഡ് മെമ്പർ എ.ശരത്ത് എന്നിവർ ആശംസകളർപ്പിച്ചു.എ.പി.രാമചന്ദ്രൻ ,ഒ.പി.മൂസാൻ ഹാജി, എ.ഇ.നാരായണൻ, പി.സി.ദിനേശൻ മാസ്റ്റർ, എ.പി.രാഘവൻ, കെ.എൻ.ശശിധരൻ മാസ്റ്റർ, സി. കനകവല്ലി, പി.കുമാരൻ, എം.പി.കണ്ണൻ ആചാരി, പ്രജിത്ത് മാലോട്ട്, വിചിത്ര സി.പണിക്കർ, രചന സുധീർ, ഭാരതി രാമചന്ദ്രൻ , വിഷ്ണുപ്രസാദ്, കെ.ബാബു, കെ.കുഞ്ഞനന്ദൻ ,എന്നിവർ ജേതാക്കൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.കോർഡിനേറ്റർ വി.സി. ഗീത സ്വാഗതവും എൻ.വി. ലതീഷ് വാര്യർ നന്ദിയും പറഞ്ഞു.
Post a Comment