പി.സി.അനന്തൻ സ്മാരക കലാ കായിക കേന്ദ്രം , ജനകീയ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന പരിപാടി ''വിജയോത്സവം 2022'' കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കാണി, അജിത നരിക്കാടൻ, കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ഇ.ഗംഗാധരൻ, ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ രാധാകൃഷ്ണൻ, രമ ടീച്ചർ, കാണി കൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ചു. കസ്തൂരി സുരേഷ് ബാബു സ്വാഗതവും മൊടപ്പത്തി നാരായണൻ നന്ദിയും പറഞ്ഞു.
Post a Comment