മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മോദി സർക്കാർ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു: യൂത്ത് കോൺഗ്രസ്

മോദി സർക്കാർ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു: യൂത്ത് കോൺഗ്രസ്

പുതിയതെരു : രാജ്യത്ത് ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം നയിക്കുന്ന കോൺഗ്രസിൻ്റെ നേതാക്കളെ ഇ ഡി പോലുള്ള അന്വോഷണ ഏജൻസികളെ കൊണ്ട് ഭയപ്പെടുത്തുവാനുള്ള നീക്കം തീക്കൊള്ളി കൊണ്ട് തലചൊറിയലാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രശാന്തൻമാസ്റ്റർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് അഴീക്കോട്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെയും രാജ്യത്തെ അനിനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് പുതിയതേരു ടൗണിൽ വെച്ച് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ  ഉദ്ഘാടനം ചെയ്ത പ്രധിഷേധ യോഗത്തിന്  നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ നികേത് നാറാത്ത്  ആധ്യക്ഷത വഹിച്ചു.നേതാക്കളായ സി.വി സുമിത്ത്, സുജേഷ് പണിക്കർ, ഷറഫുദ്ധീൻ കാട്ടാമ്പള്ളി,അനീഷ് കെ.സി,മൻഷൂഖ് കെ. എൻ തുടങ്ങിയവർ സംസാരിച്ചു.സജേഷ് കല്ലേൻ, റാഹിദ് കാട്ടാമ്പള്ളി, അജിത്ത് വി.പി, ഹാഷിർ കെ.പി,നബീൽ പൂതപ്പാറ,മുനീസ് കണ്ണാടിപറമ്പ്, അജയകുമാർ പുതിയതെരു തുടങ്ങിയവർ നേതൃത്വം നൽകി.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്