മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അബ്ദുലത്തീഫ് സഅദിയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

അബ്ദുലത്തീഫ് സഅദിയുടെ വിയോഗത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

കണ്ണൂര്‍: കേരളാ മുസ് ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ അബ്ദുലത്തീഫ് സഅദി പഴശ്ശിയുടെ ആകസ്മിക വിയോഗത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മൂലം പ്രസ്ഥാനത്തിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു. പണ്ഡിതനും പ്രഭാഷകനുമായ അബ്ദുലത്തീഫ് സഅദിയുടെ വിയോഗം സമൂഹത്തിന് നികത്താനാവത്ത നഷ്ടമാണ്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ നീതിക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് വേര്‍പാട് എന്നത് ഏതൊരു പൊതുപ്രവര്‍ത്തകനും ആഗ്രഹിക്കുന്നതുപോലെ കര്‍മ്മ വീഥിയില്‍ തന്നെ മരണം തേടിയെത്തുകയായിരുന്നു. മത-സാംസ്‌കാരിക മേഖലയിലെ കണ്ണൂരിലെ നിറസാന്നിധ്യമായ ലത്തീഫ് സഅദിയുടെ വിയോഗത്തിലൂടെ എസ്ഡിപിഐക്ക് നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. ഇതര സംഘടനകളുമായി ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ലത്തീഫ് സഅദി എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ സമുദായത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായത്. മികച്ച സാമൂഹിക പ്രതിബന്ധതയുള്ള ധര്‍മ്മ പോരാട്ടവഴികളിലെ നിറസാന്നിധ്യമായ മത പണ്ഡിതനെയാണ് സമുദായത്തിന് നഷ്ടമായതെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പ്രസ്താവിച്ചു. ലത്തീഫ് സഅദിയുടെ വസതി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്