മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

 എ. പി. അബ്ദുള്ളക്കുട്ടി നയിക്കും
ജുലായ് മൂന്നിന് പുറപ്പെടുന്ന വിമാനത്തിൽ ഇന്ത്യൻ പ്രതിനിധിയായ് ചെയർമാൻ അബ്ദുള്ളക്കുട്ടിയും ഉണ്ടായിരിക്കുന്നതാണ്.




ഇന്ത്യയിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന ഹജ്ജാജിമാരെ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുള്ളക്കുട്ടി നയിക്കും.

മക്കയിലും മദീനയിലും കഴിയുന്ന ഹജ്ജാജിമാർക്കുള്ള എല്ലാവിധ ഒരുക്കങ്ങളും സഹായങ്ങളും ചെയ്യുന്നതിന് നിരവധി വളണ്ടിയർമാരെ ഗവൺമെന്റ് സജ്ജമാക്കിയിട്ടുണ്ട്. 56231 പേർ ഇതിനോടകം പുണ്യഭൂമിയിൽ എത്തിക്കഴിഞ്ഞു.

ഒടുവിലായ് ജുലായ് മൂന്നിനാണ് ഹജ്ജാജിമാരേയും വഹിച്ചു കൊണ്ടുള്ള വിമാനം പറന്നുയരുന്നത് എന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ അബ്ദുള്ളക്കുട്ടി പറഞ്ഞു.


ജുലായ് മൂന്നിന് പുറപ്പെടുന്ന വിമാനത്തിൽ ഇന്ത്യൻ പ്രതിനിധിയായ് ചെയർമാൻ അബ്ദുള്ളക്കുട്ടിയും ഉണ്ടായിരിക്കുന്നതാണ്. സ്വകാര്യ ഏജൻസി മുഖേന 22000 ത്തോളം പേര് മക്കയിൽ എത്തിക്കഴിഞ്ഞു .

മക്കയിലെ ഹറമിനടുത്തും മദീനയിലെ മുനവ്വറക്കടുത്തുമാണ് ഹജ്ജാജികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

എല്ലാവർഷത്തിലും കേന്ദ്ര മന്ത്രി നയിക്കുന്ന ഹജ്ജ് യാത്ര ഈ തവണ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുള്ളക്കുട്ടി നയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്