മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥ: എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിലേക്ക്

നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥ: എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിലേക്ക്


നാറാത്ത്: നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുമ്പോഴും നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുകയാണ്. നാറാത്ത്, കമ്പില്‍, കണ്ണാടിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ദിവസേന 200ലേറെ പേരാണ് ആശുപത്രിയിലെത്തുന്നത്. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവ് കാരണം രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെ ഡോക്ടര്‍മാരും ജീവനക്കാരും വേണമെന്നിരിക്കെ നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. പിഎച്ച്‌സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുമ്പോള്‍ അവ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവണം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ. നേതൃത്വം നല്‍കുമെന്ന് എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൂസാന്‍ കമ്പില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്