മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി 

മയ്യിൽ ഗ്രാമപഞ്ചായത്ത് കീഴാലംവയൽ പാടശേഖര സമിതിയുടെ സഹകരണത്തോടെ കൃഷിപാഠശാല സംഘടിപ്പിച്ചു.

നിലമൊരുക്കൽ, ഞാറുനടൽ, നാട്ടിപ്പാട്ട്, കൃഷിയറിവുകൾ, കൃഷിയോർമ്മകൾ, വയൽനടത്തം തുടങ്ങിയ പരിപാടികളാണ് കൃഷിപാഠശാലയിൽ ഉൾപ്പെടുത്തിയത്. വിദ്യാലയത്തിലെ 80 കുട്ടികളാണ് ഏകദിന പാഠശാലയിൽ പങ്കെടുത്തത്. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ കൃഷിപാഠശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രവി മാണിക്കോത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ മയ്യിൽ റൈസ് പ്രൊഡ്യൂസിങ് കമ്പനി മാനേജിങ് ഡയരക്ടർ ടി.കെ.ബാലകൃഷ്ണൻ ക്ലാസെടുത്തു..

 പി.ടി.എ എക്സിക്യൂട്ടീവ് അംഗം അഡ്വ.ഹരീഷ് നമ്പ്യാർ, വിദ്യാരംഗം കൺവീനർ എ സജിത്ത് എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി യു രവീന്ദ്രൻ സ്വാഗതം പറഞ്ഞു. അധ്യാപകരായ ടോണി സെബാസ്റ്റ്യൻ, പി.വി.വൈഷ്ണവ്, കെ.ടി ലിലിയ മോൾ, വി. വൈശാഖ് എന്നിവർ  നേതൃത്വം നൽകി.. പ്രശസ്ത നാടൻപാട്ട് കലാകാരൻ റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ മയ്യിൽ അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടുമൊഴി വായ് മൊഴി വരമൊഴിപ്പാട്ടുകളും അരങ്ങേറി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്