മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കമ്പിൽ എ.എൽ.പി സ്കൂൾ ചെറുക്കുന്നു വായനപക്ഷാചാരണം നടത്തി

സംഘമിത്ര വായനശാലയും, കമ്പിൽ എ.എൽ.പി സ്കൂളും സംയുക്തമായി വായന പക്ഷാചാരണം സംഘടിപ്പിച്ചു. ഇന്ന് (28.06.2022) പകൽ 1.30ന് വായനശാല & ഗ്രന്ഥാലയം സെക്രട്ടറി എം.പി.രാജീവന്റെ അധ്യക്ഷതയിൽ ഭാർഗവൻ പറശ്ശിനിക്കടവ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.സ്മിത ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് പി.ടി. രമേശൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ. പി.ജയരാജൻ, കെ.വി.ഹനീഫ മാസ്റ്റർ എന്നിവർ ആശംസയും വായനശാല പ്രസിഡണ്ട് നന്ദിയും പറഞ്ഞു. തുടർന്ന് പുസ്‌തക കാഴ്ച, വായനയുടെ ലോകം, പുസ്‌തക വിതരണോദ്ഘാടനവും നടന്നു.







0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്