നാറാത്ത് വീട്ടിൽ നിന്ന് പെരുംപാമ്പിനെ പിടികൂടി
നാറാത്ത് വാച്ചാപ്പുറത്ത് പൊതു പ്രവർത്തകനായ മനീഷ് കണ്ണോത്തിന്റെ അടുത്തവീട്ടിൽ നിന്നും പെരും പാമ്പിനെ പിടിച്ചു. സ്നേക്ക് റെസ്ക്യൂറായ ഷിനിൽ പനങ്കാവ് , ജിഷ്ണുരാജ് എന്നിവർ എത്തി പാമ്പിനെ പിടികൂടി. ഒരു മാസം മുൻപും ഈ ഭാഗത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. മഴക്കാലമായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Post a Comment