മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിൽ വൻക്രമക്കേട് കണ്ടെത്തിയതായി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി

തളിപ്പറമ്പ്: വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ 2013 14 മുതൽ 2021 വരെയുള്ള കാലയളവിൽ 481 ലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട വഖഫ് ബോർഡ് ഓഡിറ്റർ കെ കരുണാകരൻ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി.

ക്യാഷ് ബില്ല് ക്യാഷ് രസീത് എന്നിവ നൽകാതെ കേരളത്തിലെ അറിയപ്പെടുന്ന വ്യാപാര സ്ഥാപനത്തിന്റെ പേരിലും മറ്റും ആയി വൗച്ചർ എഴുതി 1,43,66,530 രൂപയുടെ അനധികൃത ഇടപാട് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു .

പേജ് ഏഴിൽ തന്നെ 40 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന് ക്യാഷ് രസീത് ഹാജരാക്കാതെ വൗച്ചർ നൽകിയാണ് പണം പിൻവലിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്

വഖഫ് നിയമം അനുസരിച്ച് 50,000 രൂപയ്ക്ക് മുകളിലുള്ള നിർമ്മാണ പ്രവർത്തികൾക്ക് വഖഫ് ബോർഡിൽ നിന്നും അനുമതി വാങ്ങേണ്ടതാണ് എന്നാൽ സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി യാതൊരു നിയമവും പാലിക്കാതെ 21228798 രൂപയുടെ അനധികൃത നിർമാണപ്രവൃത്തി നടത്തി എന്ന ഓഡിറ്റ് റിപ്പോർട്ടിലെ എട്ടാം പേജിൽ പറയുന്നു.

സീതി സാഹിബ് ഹൈസ്കൂൾ കൺവീനർ കെ മുഹമ്മദ് ബഷീർ ഡിവിഷണൽ ഓഫീസർക്ക് നൽകിയ രാജിക്കത്തിൽ കമ്മിറ്റിയുമായി ആലോചിക്കാതെ ചെയർമാനും സ്കൂൾ മാനേജറും സ്വന്തം ഇഷ്ടത്തിലാണ് കെട്ടിട നിർമാണം നടത്തിയത് എന്നും ആരോപിക്കുന്നുണ്ട്. 2014/ 15 ൽ 69/17/5/14 എന്ന വൗച്ചർ പ്രകാരം മാനേജരുടെ സന്തതസഹചാരിയും അന്നത്തെ താൽക്കാലിക ജീവനക്കാരനുമായ അഷ്റഫ് എന്നയാളുടെ പേരിൽ 1,50,0000 രൂപ വൗച്ചർ എഴുതി ക്യാഷ് ആയി തട്ടിയെടുത്തു എന്ന് റിപ്പോർട്ടിലെ പതിനാറാം പേജിൽ പറയുന്നു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്