സംരംഭകവര്ഷം പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് പ്രവാസികൾക്കുള്ള സംരംഭകത്വ ബോധവൽക്കരണ പരിപാടി നടന്നു. വിവിധതരം പദ്ധതികളെ കുറിച്ച് മനസിലാകുന്നതായിരുന്നു സെമിനാർ. സെമിനാർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.എൻ.മുസ്തഫയുടെ അധ്യക്ഷതയിൽ ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ലീന ബാലൻ സ്വാഗതം പറഞ്ഞു. 17 വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, 2 വാർഡ് മെമ്പർ ജയകുമാർ പി.കെ എന്നിവർ ആശംസ പറഞ്ഞു. തുടർന്ന് വ്യവസായ വികസന ഓഫീസർ ശ്രീമതി സ്മിത ആർ.കെ വിവിധതരം പദ്ധതികളെ കുറിച്ച് ക്ലാസ് അവതരിപ്പിച്ചു. പഞ്ചായത്ത് ഇന്റേൺ ശ്രീ സച്ചിൻ പി.വി നന്ദിയും പറഞ്ഞു. നിരവധി സംരംഭകർ സെമിനാറിൽ പങ്കെടുത്തു.
എന്റെ സംരംഭം നാടിന്റെ അഭിമാനം: പ്രവാസി സംരംഭകത്വ സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു
Post a Comment