മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ  മകളാണ് ഹനാന്‍.

ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭര്‍ത്താവ്. കോളേജില്‍ പോകുന്നതിനായി അടുത്തിടെ സ്വന്തം വീട്ടിലെത്തിയതായിരുന്നു ഹനാന്‍.  കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഹനാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് : അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്