മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ബിജെപി രാജ്യത്തെ സര്‍വ്വ നാശത്തിലേക്ക് കൊണ്ട് പോകുന്നു: മുസ്തഫ നാറാത്ത്

നാറാത്ത് : ബിജെപി രാജ്യത്തെ സാമ്പത്തികമായി വന്‍ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചെന്നും രാജ്യത്തെ സര്‍വനാശത്തിലേക്ക് എത്തിക്കുന്ന നയങ്ങളാണ് വീണ്ടും നടപ്പിലാക്കുന്നതെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്. ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന  പ്രമേയത്തില്‍ എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നാറാത്ത് ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ ഒരു പ്രശ്‌നവും അഭിമുഖീകരിക്കാതെ വര്‍ഗീയത ഉയര്‍ത്തിക്കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ബിജെപി സര്‍ക്കാര്‍. കേരളത്തിലും ബിജെപി വര്‍ഗീയ രാഷ്ട്രീയം  പയറ്റുകയാണ് ഇടതുസര്‍ക്കാര്‍. ഇതെല്ലാം ശ്രീലങ്കയേക്കാള്‍ വലിയ സര്‍വ്വ നാശത്തിലേക്കാണ് കൊണ്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു. മഷൂദ് മാട്ടൂല്‍ വിഷയാവതരണം നടത്തി. എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി മൂസാന്‍ കമ്പില്‍, നാറാത്ത് ബ്രാഞ്ച് സെക്രട്ടറി ശംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്