മാവിലാടിമൊട്ട അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി
കണ്ണാടിപ്പറമ്പ്: മാവിലാടി അങ്കനവാടി പ്രവേശനോത്സവവും അങ്കണവാടി കിണറിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ നിർവഹിച്ചു . പരിപാടിയിൽ വാർഡ് മെമ്പർ എ.ശരത്ത് അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന ഓഫീസർ നിർമ്മല പദ്ധതി വിശദീകരണവും ആശംസയും പറഞ്ഞു. ഐ സി ഡി എസ് സൂപ്പർവൈസർ റസീല ആശവർക്കറും 9 വാർഡ് മെമ്പറുമായ കെ.പി.ഷീബ,രത്നാകരൻമാസ്റ്റർ, വേലായുധൻ ,ആശംസകൾ അർപ്പിച്ചു. തുടർന്ന് അങ്കണവാടി കുട്ടികളുടെയും കൗമാരക്കാരായ കുട്ടികളുടെയും കലാപരിപാടികൾ നടത്തി ശേഷം എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അങ്കണവാടിയിൽ നിന്നും സ്കൂളിലേക്കു പോകുന്ന കുട്ടികൾക്ക് പ്രസിഡണ്ട് സർട്ടിഫിക്കറ്റും പുതിയ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. മുൻ മെമ്പർ പ്രീത സ്വാഗതവും അങ്കണവാടി വർക്കർ രാഗിണി നന്ദിയും രേഖപ്പെടുത്തി.
Post a Comment