ഗായകൻ ഇടവ ബഷീർ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: പിന്നണി ഗായകൻ ഇടവ ബഷീർ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ നടന്ന ഗാനമേളക്കിടെയാണ് അന്ത്യം. പാട്ടുപാടിക്കൊണ്ടിരിക്കെ സ്റ്റേജിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു,
തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്.
ലൈലയും റഷീദയുമാണ് ജീവിതപങ്കാളികൾ,
മക്കൾ: ഭീമ, ഉല്ലാസ്, ഉഷസ്സ്, സ്വീറ്റ, ഉൻമേഷ്,
ഇടവയിലായിരുന്നു പഠനം, കൊല്ലം ക്രിസ്തുരാജ് ഹൈസ്ക്കൂളിൽ പഠനത്തിന്ന് ശേഷം കുടുംബം കൊല്ലത്ത് സ്ഥിരം താമസമാക്കി ഹൈസ്കൂൾ പഠനത്തിന്ന് ശേഷം 1972ൽ സ്വാതിതിരുനാൾ മ്യൂസിക് കോളേജിൽ നിന്ന് ഗാനഭൂഷണംഅക്കാദമിയിൽ ചേർന്നു ഗാനഭൂഷണം പൂർത്തിയാക്കി, തുടർന്ന് രത്നാകരൻ ഭാഗവതർ, വെച്ചൂർ പരിഹര സുബ്രഹ്മണ്യം തുടങ്ങിവരുടെ പക്കൽ നിന്നും ശാസ്ത്രിയ സംഗീതവും അഭ്യസിച്ചു. വർക്കലയിൽ സംഗീതവും അഭ്യസിച്ചു, വർക്കലയിൽ സംഗീതാലയ എന്ന ഒരു ഗാനമേളട്രൂപ്പ് ആരംഭിച്ചതോടെയാണ് വേദികളിൽ ബഷീർ എത്തിയത് ട്രൂപ്പ് ഉദ്ഘാടനം ചെയ്തത് യേശുദാസ് ആയിരുന്നു. സിങ്കപൂരിലായിരുന്ന പിതാവിനെ സന്ദർശിച്ചപ്പോൾ അവിടെന്ന് സമ്മാനമായി ലഭിച്ച അക്കോർഡിയൻ കേരളത്തിലെക്ക് കൊണ്ട് വന്നതിന്ന് ശേഷമാണ് ആധുനിക സംഗീതപകരങ്ങൾ ഗാനമേളവേദിയിൽ ആദ്യമായി ഗാനമേളകളിൽഅപതരിപ്പതിത് ബഷീറാണ്,വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. 1978ൽ 'രഘുവംശം' എന്ന സിനിമയിൽ പാടിക്കൊണ്ടാണ് സിനിമ മേഖലയിലേക്ക് കടക്കുന്നത്. രഘുവംശം, എന്ന സിനിമയിൽ,എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്. ജാനകിക്കൊപ്പം വീണവായിക്കുമീവിരൽത്തുമ്പിൻ്റെ... എന്നഗാനമാണ് ആദ്യ സിനിമ. ഗാനം മുക്കുവനെ സേനേഹിച്ച ഭൂതം എന്ന ചിത്രത്തിൽ കെ ജെ, ജോയിയുടെ ഗാന സംവിധാനത്തിൽ ആഴിത്തിരമാലകൾ.... എന്നഗാനം വാണി ജയറാമിനൊടൊപ്പം പാടി അത് വൻഹിറ്റായി
രഘുവംശം എന്നസിനിമയിൽ സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ വന്നെങ്കിലും ഗാനമേള വേദികളിൽ സജീവമാകാനായിരുന്നു ബഷീറിന് താൽപര്യം.
Post a Comment