21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് തോട്ടിലെറിഞ്ഞു
ആലപ്പുഴ: 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു.
അർത്തുങ്കലിൽ ആണ് സംഭവം. ഇത് കണ്ട ഭർതൃസഹോദരനാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ യുവതിയ്‌ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.
യുവതിയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Post a Comment