മയ്യിൽ: ദാമ്പത്യ ബന്ധം വേർപിരിയാൻ വിവാഹമോചന കേസ് നൽകിയ വിരോധത്തിൽ ഭാര്യയെ കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമ കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിപ്പറമ്പ് കാനൂൽ കടമ്പേരി യിലെ സുമേഷിനെ(50)യാണ് മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് കേസിനാസ്പദമായ സംഭവം. മയ്യിൽ പൊയ്യൽ റോഡിലെ വീട്ടിൽ സഹോദരിക്കൊപ്പം താമസിക്കുന്ന 38കാരിയായ ഭാര്യയെ മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കത്തി കൊണ്ട് കൈക്ക് കുത്തുകയും കമ്പിവടി കൊണ്ട് തലക്കടിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയിൽ നിന്ന് മൊഴിയെടുത്ത മയ്യിൽ പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
Post a Comment