മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്തിൽ ഇഫ്താർ സംഗമം സങ്കടിപ്പിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്തിൽ ഇഫ്താർ സംഗമം സങ്കടിപ്പിച്ചു









നാറാത്ത് ഗ്രാമ പഞ്ചായത്തിൽ ഇഫ്താർ സംഗമം സങ്കടിപ്പിച്ചു. പ്രസിഡന്റ കെ രമേശൻ, വൈസ് പ്രസിഡന്റ് കെ ശ്യാമള, സ്ഥിരം സമിതി അംഗങ്ങൾ ആയ കാണി ചന്ദ്രൻ, കെ. എൻ മുസ്തഫ, ഗിരിജ തുടങ്ങിയവർ സംസാരിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരായ പി വി ബാലകൃഷ്ണൻ, കാണി കൃഷ്ണൻ, പി പി അബ്ദുള്ള മാസ്റ്റർ, ഡെപ്യൂട്ടി തഹസീൽദാർ  ആയ അബൂബക്കർ, പഞ്ചായത്ത്‌ ആസൂത്രണ സമിതി അംഗങ്ങളും പഞ്ചായത്തിലെ വിവിധ തുറകളിൽ പെട്ട വ്യക്തികളും പൊതു പ്രവർത്തകരും മുൻ പ്രസിഡൻ്റ്മാർ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവരും  വിരുന്നിൽ പങ്കെടുത്തു.

ജില്ലയിൽ ആദ്യം ജന്റർ ബജറ്റ് വനിതകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചതിന് പിന്നാലെ ഇഫ്താർ വിരുന്നിലും പിന്നണി പ്രവർത്തകരായിരുന്നത് വനിതകൾ ആയിരുന്നു. വാർഡ് മെമ്പർമാരായ സൽമത്ത്, മിഹ്റാബി, നിഷ, റെഹ്മത്, മൈമൂനത്ത്, സൈഫുദ്ധീൻ, ജയകുമാർ തുടങ്ങിയവരോടൊപ്പം പഞ്ചായത്ത്‌ ജീവനക്കാരും അത്യത്സാഹത്തോടെ യാണ് ഇഫ്താർ പാർട്ടി സംഘടിപ്പിച്ചത്. ഇഫ്താർ സംഗമം ഭംഗിയായി സംഘടിപ്പിച്ചതിനും ആയതിൽ പങ്കാളികളായവർക്കും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ രമേഷൻ സെക്രട്ടറി ശ്രി ടി. പി അബ്ദുൾഖാദർ എന്നിവർ നന്ദി രേഖപ്പെടുത്തി.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്