മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

മയ്യിൽ പാടിക്കുന്നിൽ വിദേശ മദ്യവേട്ട: രണ്ട് പേർ പിടിയിൽ

 മയ്യിൽ : അനധികൃതമായ അളവിൽ വിദേശ എക്സൈസ് സംഘം പിടികൂടി. 42 കുപ്പി (21 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് കുടിയാന്മല നടുവിൽ സ്വദേശി കെ.എസ് സാബു (42) എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു. ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്തു.

അനുവദിനീയമായ അളവിൽ കൂടുതൽ ബിയർ (7.150 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് സന്തോഷ് എൻ (41) എന്നയാളുടെ പേരിലും അബ്കാരി കേസെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം.വിയും പാർട്ടിയും മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി, വിനീത് പി.ആർ എന്നിവർ ഉണ്ടായിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്