മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സോപാന രത്നം കലാചാര്യ പയ്യന്നൂർകൃഷ്ണമണിമാരാരെ കെ.വി.സുമേഷ് എം.എൽ.എ ആദരിച്ചു

സോപാന രത്നം കലാചാര്യ പയ്യന്നൂർകൃഷ്ണമണിമാരാരെ കെ.വി.സുമേഷ് എം.എൽ.എ ആദരിച്ചു

 
നാറാത്ത്: ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അർഹനായ സോപാന രത്നം കലാചാര്യ പയ്യന്നൂർകൃഷ്ണമണിമാരാരെ കെ.വി.സുമേഷ് എം.എൽ.എ ആദരിച്ചു.

സോപാനസംഗീതത്തിന് അദ്ദേഹം നല്കിയ   സംഭാവനകൾക് വിലമതിക്കാനാവാത്തതാണെന്നും ഇങ്ങനെയൊരു പുരസ്കാരം ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അത് ലഭിച്ചതിൽ വടക്കൻ കേരളത്തിലെ കലാസ്വാദകർക്ക് അഭിമാനകരമാണെന്നും കെ.വി.സുമേഷ് പറഞ്ഞു. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, മെമ്പർമാരായ വി.ഗിരിജ, പി.കെ -ജയകുമാർ ,നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാർ പി.ടി.രമേശൻ, എൻ.വി. ലതീഷ്, പി.വിനീഷ് എന്നിവർ സംസാരിച്ചു

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്