ക്ഷേമ സഭയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റും കേന്ദ്ര കമ്മറ്റി ഭരണ സമിതി അംഗവുമായ പി.വി.രാജശേഖര മാരാരുടെ ജേഷ്ഠ സഹോദരനും കവിയും ഗ്രന്ഥകാരനുമായ
കൂത്തുപറമ്പ് തൊക്കിലങ്ങാടി വസുധയിൽ പി.വി.മധുസൂദനൻ (82) അന്തരിച്ചു. പഴയങ്ങാടി വെങ്ങരയിലെ ദിവംഗതരായ കൃഷ്ണമാരാർ മാസ്റ്റരുടെയും ലക്ഷ്മി ടീച്ചറുടെയും മകനാണ്. കേരള സീനിയർ സിറ്റിസൺഫോറം, വിമുക്തഭട സംഘടന, കണ്ണൂർ ജില്ലാ കവിമണ്ഡലം, ചെറുശ്ശേരി സാഹിത്യവേദി, മാരാർ ക്ഷേമസഭ, കൂത്തുപറമ്പ സംഗീതസഭ, ഇന്ത്യൻ നേവി ഫീറ്റ് മീറ്റ്, റോസ് ഫൌണ്ടേഷൻ എന്നിവയിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഭഗവാൻ ശ്രീമുത്തപ്പൻ, വയോജനശബ്ദം എന്നീ മാസികകളുടെ അണിയറയിൽ പ്രവർത്തിച്ച അദ്ദേഹം ഇത്തിരി മധുരം,
ശംഖനാദം, മാത്യസ്പർശം, ശേഷം മുഖതാവിൽ, പലായനം എന്നി 6 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സഞ്ചാരസാഹിത്യത്തിനു മുതൽക്കൂട്ടായ ശേഷം മുഖതാവിൽ' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ആത്മകഥയാണ്. മാസതറവാടിന്റെ 12 തലമുറകളുടെ ചരിത്രഗന്ഥവും ഡയറക്ടറിയുമാണ് ശംഖനാദം . വയോജനശബ്ദ'ത്തിൽ സീനിയർ സിറ്റിസൺ' എന്ന പേരിൽ ഒരു കാർട്ടൂൺ പരമ്പര കഴിഞ്ഞ 10 വർഷത്തിലധികമായി മുടങ്ങാതെ വരച്ചുവരുന്നു. പ്രായത്തെ വെല്ലുന്ന രചനകളിലൂടെ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും തന്റെ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. ചെറുശ്ശേരി പുരസ്കാരം, ഡോ.അയ്യപ്പപ്പണിക്കർ സ്മാരക കവിതാ പുരസ്കാരം, ചിലങ്ക അവാർഡ്, കനൽ അവാർഡ്, അഭിരാമം സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: വസന്തകുമാരി. മക്കൾ: ജ്യോതി, ശ്രീജ, ഹരിപ്രിയ, കൃഷ്ണപ്രസാദ് മരുമക്കൾ: ജയഗോവിന്ദ്, ശ്രീവൽസൻ, രാരിഷ്, സുനിത.
മറ്റു സഹോദരർ: വിജയകൃഷ്ണൻ, പരേതരായ രവീന്ദ്രൻ, ദേവദാസൻ ശവസംസ്കാരം വൈകിട്ട് നാലര മണിക്ക് വലിയവെളിച്ചം ശാന്തിവനത്തിൽ (കൂത്തുപറമ്പ്) നടന്നു.
ജില്ലാ കമ്മറ്റിക്ക് വേണ്ടി സംസ്ഥാന അദ്ധ്യക്ഷൻ എൻ.ഇ ഭാസ്ക്കര മാരാർ റീത്ത് സമർപ്പിച്ചു. സിക്രട്ടറി ടി.വി കുട്ടികൃഷ്ണമാരാർ, അനിൽ മാരാർ, വേണുഗോപാല മാരാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
Post a Comment