മദ്യം - മയക്കു മരുന്നുകളുടെ വ്യാപനം മനുഷ്യ സമൂഹത്തെയും മനുഷ്യാരോഗ്യത്തെയും സർവ്വ നാശത്തിലേക്ക് നയിക്കുന്നു: മുസ്തഫ ഹുദവി ആക്കോട്
കണ്ണൂർ : എസ് വൈ എസ് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടത്തിവരുന്ന പ്രമുഖ പണ്ഡിതൻ മുസ് തഫ ഹുദവി ആക്കോടിന്റെ പഞ്ചദിന റമളാൻ പ്രഭാഷണം കാലിക പ്രാധാന്യമുള്ള വൈവിദ്ധ്യ വിഷയങ്ങൾ കൊണ്ടും ജനാകർഷണീയത കൊണ്ടും ശ്രദ്ധേയമാവുകയാണ്. ഇന്നലെ വിഷയത്തിന്റെ പ്രാധാന്യത്തെ ഉൾക്കൊണ്ടു കൊണ്ട് നാനാജാതി മതസ്ഥരുടെ യും കോളേജ് വിദ്യാർഥികളുടെയും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ഇന്നലെ ആക്കോടിന്റെ പ്രഭാഷണ സദസ്സ്. സാഹചര്യങ്ങൾക്കടിമപ്പെട്ട് മദ്യത്തിനും മയക്കു മരുന്നിനും ഇരയായവർ അതിൽ നിന്നുള്ള മോചനത്തിനായി ആഗ്രഹിച്ച് പ്രഭാഷണ സദസ്സിന്റെ പരിസരങ്ങളിൽ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കുന്നത് വേറിട്ടൊരനുഭവമായിഇന്ന് വെള്ളിയാഴ്ച രാവിലെ 8 30ന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ ' നിങ്ങൾ പരിധിക്ക് പുറത്താണ് ' എന്ന വിഷയത്തിലും, ശനിയാഴ്ച 'സ്വർഗ്ഗമാണെന്റെ പൊന്നുമ്മ ' എന്നതിലും ഞായറാഴ്ച നടക്കുന്ന സമാപന വേദിയിൽ 'കുറ്റിയിൽ തളക്കുന്ന ദീർഘയാത്ര 'എന്ന വിഷയത്തിലും പ്രഭാഷണം നടക്കും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ല്യാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും
Post a Comment