മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ശ്രീകണ്ഠാപുരം ചുഴലിയിൽ ഒമ്പതാം ക്ലാസുകാരൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

 ശ്രീകണ്ഠാപുരം : ഹൈസ്‌കൂൾ വിദ്യാർത്ഥിയായ പതിനാല്കാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാൽവയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു- ധന്യ ദമ്പതികളുടെ മകൻ ആദിഷിനെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം കണ്ടത്. കുട്ടിയുടെ പിതാവ് ഷിബു വിദേശത്ത് ഖത്തറിലാണ് ജോലി ചെയ്യുന്നത്. അമ്മ ധന്യയും ആദിഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അനുജർ അഭിഷേദ് അമ്മയായ ധന്യയുടെ സഹോദരൻ്റെ കൂവേരിയിലെ വീട്ടിലുമായിരുന്നു.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ആദിഷ് ഉറങ്ങാൻ കിടന്നതായിരുന്നു. ചുഴലി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. വിവരമറിഞ്ഞ് പിതാവ് ഷിബു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്