മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

മയ്യിലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

മയ്യിലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കടമ്പേരി സ്വദേരി സുമേഷി (48) നെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വിവാഹ മോചന കേസ് നടക്കുന്നതിനാൽ യുവതി മയ്യിൽ പൊയ്യൂരിലെ സഹോദരിയുടെ വീട്ടിലാണ് താമസം. വൈകുന്നേരം ഇവിടെ എത്തിയ സുമേഷ് കത്തി ഉപയോഗിച്ച് യുവതിയുടെ തലക്കും കൈക്കും വെട്ടുകയും കമ്പിപ്പാര ഉപയോഗിച്ച് പരിക്ക് ഏൽപ്പിക്കുകയും ആയിരുന്നു എന്നാണ് പരാതി.

സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് രാവിലെ കടമ്പേരിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്