കണ്ണൂർ ചാലയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി
കണ്ണൂർ: ചാലയിൽ കെ റെയിലിനെതിരെ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കെറെയിൽകല്ലുകളുമായെത്തിയെ വാഹനം തടയുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. കുറ്റിയിടലുമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ, എന്നാൽ സംഭവം അറിഞ്ഞതിനെ തുടർന്ന് വിവിധപ്രദേശങ്ങളിൽനിന്നായി നിരവധിയാളുകൾ ചാലയിലേക്ക് എത്തുന്നുണ്ട്.
ഒരു മുന്നറിയിപ്പും നൽകാതെയാണ് കല്ലിടാനെത്തിയതെന്ന് നാട്ടുകാർപറഞ്ഞു.കല്ലിടാനെത്തിയ വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വന്നതാണെന്ന് പ്രദേശവാസി പറഞ്ഞു. ഇവിടെ കല്ലിടാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. വൻ പൊലീസ്സംഘംസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സിപിഎം പാർട്ടി കോൺഗ്രസിന്റെ സമയത്ത് നിർത്തിവെച്ച കെ റെയിൽ കല്ല് സ്ഥാപിക്കൽ ഇന്നാണ് പുനരാരംഭിച്ചത്. ഇന്ന് രാവിലെ കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് ചവിട്ടിയെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും സമരത്തിൽ പങ്കെടുത്തയാൾ പറഞ്ഞു.
Post a Comment