പാപ്പിനിശേരിയില്‍ ലോറിയിടിച്ച് വഴി യാത്രക്കാരിക്ക് ദാരുണാന്ത്യം
പാപ്പിനിശേരിയില്‍ ലോറിയിടിച്ച് വഴി യാത്രക്കാരി ദാരുണമായി മരിച്ചു. പാപ്പിനിശ്ശേരി കരിക്കിന്‍ കുളത്തെ കുഴിച്ച കണ്ടത്തില്‍ ഹൗസില്‍ കെ കെ ഹഫ്‌സത് (58) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒമ്ബതര മണിയോടെ കരിക്കന്‍ കുളത്ത് വെച്ചാണ് കാസര്‍കോട് നിന്നും തിരുവല്ലയിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചത്. ലോറി ഡ്രൈവര്‍ തന്നെയാണ് ഹഫ്സത്തിനെ പാപ്പിനിശ്ശേരി എം എം ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
ഭര്‍ത്താവ് പരേതനായ മജീദ്. മക്കള്‍: സഫൂറ, സമീറ, റസീന .മൃതദേഹം ജില്ലാ ആശുപത്രിയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment