കണ്ണൂർ: മാതാപിതാക്കൾക്ക് നന്മ ചെയ്യാൻ ആവശ്യപ്പെട്ട വിശുദ്ധ ഖുർആനിന്റെ അനുയായികൾ പോലും ലഹരിക്കും മദ്യത്തിനും അടിമപ്പെട്ട് മാതാപിതാക്കളെ കൊന്നൊടുക്കാൻ പോലും തയ്യാറാകുന്ന ഭീതിത കാലത്താണ് നാം ജീവിക്കുന്നതെന്ന് സയ്യിദ് അൽ മശ്ഹൂർ നിസാർ തങ്ങൾ കണ്ണൂർ അഭിപ്രായപ്പെട്ടു. എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചുവരുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റമളാൻ പ്രഭാഷണത്തിന്റെ നാലാം ദിന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിദ്യ നാമമാത്രമാക്കാതെ കാര്യഗൗരവത്തോടെ മക്കൾക്ക് നൽകി രക്ഷിതാക്കൾ തന്നെയാണ് ഇതിന് പരിഹാരമൊരുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം അദ്ധ്യക്ഷനായിരുന്നു. അശ്രഫ് ഫൈസി പഴശ്ശി പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി മുഖ്യാതിഥിയായിരുന്നു. ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഷൗക്കത്തലി മൗലവി മട്ടന്നൂർ, ഹനീഫ ഏഴാം മൈൽ, സത്താർ വളക്കൈ, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, സിദ്ധീഖ് ഫൈസി വെൺമണൽ, ശഹീർ പാപ്പിനിശ്ശേരി, സമീർ സഖാഫി പാനൂർ, അലി ഹാജി കണ്ണവം, അശ്രഫ് ബംഗാളി മുഹല്ല, സലീം എടക്കാട്, ഷൗക്കത്തലി അസ്അദി, സിറാജുദ്ധീൻ അസ്അദി കാങ്കോൽ, മൊയ്തു മൗലവി മക്കിയാട്, സുലൈമാൻ ഫൈസി ഇർഫാനി, മഹ്മൂദ് മൗലവി ചപ്പാരപ്പടവ്, ടി.വി മുസ്തഫ ഹാജി ചക്കരക്കൽ, അബ്ദുള്ള ദാരിമി കൊട്ടില, ടി.കെ ദാരിമി തിരുവട്ടൂർ, സലാം ഇരിക്കൂർ സംബന്ധിച്ചു നാളെ ഞായറാഴ്ച്ച രാവിലെ 9 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ മുസ്തഫ ഹുദവി ആക്കോട് ' കുറ്റിയിൽ തളക്കുന്ന ദീർഘയാത്ര'
എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർക്കോ വിൽ മുഖ്യാതിഥിയായിരിക്കും സമാപന പ്രാർത്ഥനക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും
Post a Comment