വിശ്വാസികൾ സൗഹൃദം നിലനിർത്തുക ; കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ.
കണ്ണൂർ: മനുഷ്യരാശിയുടെ നിലനിൽപ്പിനും സാമൂഹ്യ പുരോഗതിക്കും സമാധാനത്തിനും വിശ്വാസികൾ തമ്മിൽ സുതാര്യമായ സൗഹൃദമുണ്ടാക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു
എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ നടത്തിവരുന്ന ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിന്റെ റമളാൻ പ്രഭാഷണത്തിന്റെ മൂന്നാം ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങൾ മനുഷ്യന്റെ നന്മക്കായി വന്നതാണ്. ഋഷിമാരും സച്ചരിതരായ ആത്മീയ പണ്ഡിതന്മാരും കഴിഞ്ഞ കാലത്ത് ഹൃദയത്തെ ശുദ്ധീകരിച്ചുകൊണ്ടാണ് മനുഷ്യനിൽ മതത്തെ സന്നിവേശിപ്പിച്ചത്. ഇന്ന് അധികാര രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്കനുസരിച്ചു മതത്തെ ദുരുപയോഗപ്പെടുത്തിയപ്പോഴാണ് മതം വെറുപ്പിന്റെ പ്രത്യയശാസ്ത്രമായത്. ഇതിനെതിരെ വിശ്വാസികൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്രഫ് ബംഗാളി മുഹല്ല അദ്ധ്യക്ഷനായിരുന്നു.
ഹംസ ഫൈസി നെടുവോട് പ്രാരംഭ പ്രാർത്ഥനയും എസ് എം എഫ് ജില്ലാ പ്രസിഡണ്ട് അഹ്മദ് തേർലായി ആമുഖഭാഷണവും നിർവ്വഹിച്ചു. ഹനീഫ ഏഴാം മൈൽ, സത്താർ വളക്കൈ, സിദ്ധീഖ് ഫൈസി വെൺമണൽ, നാസർ ഫൈസി പാവന്നൂർ, മൻസൂർ പാമ്പുരുത്തി, ഷൗക്കത്തലി മൗലവി മട്ടന്നൂർ, ശഹീർ പാപ്പിനിശ്ശേരി, നവാസ് ദാരിമി പടന്നോട്ട്, സലീം എടക്കാട്, താജുദ്ധീൻ ഹാജി വളപട്ടണം സംബന്ധിച്ചു
നാളെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ' സ്വർഗ്ഗമാണെന്റെ പൊന്നുമ്മ' എന്ന വിഷയത്തിൽ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്യും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി മുഖ്യാതിഥിയായിരിക്കും പ്രഭാഷണം ഞായറാഴ്ച്ച സമാപിക്കും
Post a Comment